Tuesday, August 28, 2012

0 "ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?" (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ മൂന്നു )

"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?"



അവര്‍ സുന്ദരിയാണ്.

അതുകൊണ്ട് തന്നെ നമുക്ക് അവരെ സുന്ദരി ചേച്ചി എന്ന് വിളിക്കാം.

ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യം ഇന്ന്
അവര്‍ക്ക് ഉണ്ടെങ്കില്‍,
അവരുടെ നല്ല പ്രായത്തില്‍ അവര്‍ക്കെന്തു സൌന്ദര്യം ഉണ്ടായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ട് ഞാന്‍ അവരെ കാണുമ്പോഴൊക്കെ,
കുളിച്ചു കുറി തൊട്ടു,
നിതംബം വരെ നീളമുള്ള കൂന്തലുകളില്‍,
തുളസിക്കതിരോ ചെമ്പകത്തി ന്‍റെ ഇദളൊ പിന്നിയിട്ടു ,
അവര്‍ അടുത്ത് വന്നു നിന്നാല്‍ ഒരു പക്ഷെ മലയാളത്തിന്‍റെ
പുണ്യമായ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് പോലെ "പെണ്ണിന്‍റെ
മണം നമുക്ക്" അനുഭവപ്പെടും. ആ മണ ത്തില്‍ മദിച്ച് ഭ്രമിച് മദോന്‍ മത്തരായി പ്പോയവര്‍ ഒരുപാട് ഉണ്ടെന്നു എനിക്കു അറിയാം .
അത് കൊണ്ടാണ് എന്‍റെ ആത്മ സ്നേഹിതനെയും കൂട്ട് പിടിച്ചു അവര്‍ രണ്ടു പേരും എന്നെ കാണാന്‍ വന്നതും.
വന്നപാടെ അവര്‍ എന്നോട് ചോദിച്ചു..
'ഡാ .. നീ ആ സ്ത്രീ യോട് നല്ല കമ്പനി യല്ലേ ..?'
"അതെ .."-ഞാന്‍ പറഞ്ഞു.
'എന്നാല്‍....'
"എന്നാല്‍..?"
'നീ അവരെ ഇവര്‍ക്കൊന്ന് ശരിയാക്കി കൊടുക്കണം...!"
ഒരു നിമിഷം ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി പിന്നെ പറഞ്ഞു.......
."നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ ഒരു ബന്ധം എനിക്കു അവരോടില്ല.
അവരെ കുറിച്ച് അങ്ങനെയൊക്കെ ഞാനും കേള്‍ക്കുന്നുണ്ട് . അത് സത്യമാണെന്ന് എനിക്കും തോന്നാറുണ്ട് എങ്കിലും
അങ്ങനെ ആവരുത് എന്ന് പ്രാര്‍ഥി ക്കുന്നവനാണ് ഞാന്‍.അതുകൊണ്ട് നിങ്ങള്‍ തന്നെ നേരിട്ട് ചോദിക്കുക .കിട്ടുന്നത് എന്തായാലും വാങ്ങുക." എന്‍റെ മറുപടി കേട്ടതും
"ഓ.. ഇങ്ങനൊരു പുണ്യാളന്‍ " എന്നൊരു ഭാവത്തില്‍ അവര്‍ എന്നെ നോക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
അങ്ങനെ എത്ര പേര്‍....
കഥ തുടങ്ങുന്നത് ഇനിയാണ്..
ഇതിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്പിക മല്ല .
ഇന്ന് ജീവിച്ചിരിക്കുന്ന വരുമായി ഈ കഥക്ക് വല്ല ബന്ധവും തോന്നുന്നുണ്ടെങ്കില്‍ അതൊട്ടും യാദ്രിശ്ചികം അല്ലാ എന്നുകൂടി അറിയിച്ചു കൊള്ളട്ടെ ...
നാളെ,
എന്‍റെ ഒരു കൂട്ടുകാരനായ "ണ്ണാ മുണുങ്ങ ന്‍റെ" വീട്ടില്‍ കല്യാണമാണ്.
അവന്‍റെ വീട് ഞാനീ പറഞ്ഞ സുന്ദരി ചേച്ചിയുടെ വീടിനു തൊട്ടടുത്തും.
ഇന്ന് രാത്രി ഒരു പതിനൊന്നു മണിയായതോടെ ഞാന്‍ ബൈക്ക് എടുത്തു അവന്‍റെ വീട്ടിലോട്ടു യാത്രയായി.
ചേച്ചിയുടെ വീടിനു അടുത്ത് എത്തിയതും ഹെഡ് ലൈറ്റിന്‍റെ വെട്ടത്തില്‍ ഞാന്‍ വളരെ വ്യക്തമായി കണ്ടു നാട്ടിലെ പേര് കേട്ട പകല്‍ മാന്യനായ മറ്റൊരു
" ണ്ണാ മുണ് ങ്ങന്‍" ചേച്ചിയുടെ വീട്ടിലേക്കു ഇറങ്ങി പോകുന്നു.
സത്യം പറയാലോ ചേച്ചിയുടെ വീടിനു അടുത്ത് വരെ മാത്രമേ ബൈക്ക് പോകൂ.
അത് കൊണ്ട് മാത്രമാണ് ഞാന്‍ ബൈക്ക് ചേച്ചിയുടെ വീടിന് അടുത്ത് തന്നെ പാര്‍ക്ക് ചെയ്തതും.
ചേച്ചിയുടെ വീടിന്‍റെ പടി എത്തിയതും എന്‍റെ മനസ്സിലെ അപസര്‍പ്പകന്‍ എണീറ്റ്‌ തുടങ്ങിയിരുന്നു. രാത്രിയുടെ നിശബ്ദധയില്‍ ഒറ്റക്കിരുന്നു
ഒരു ശേര്‍ലെക് ഹോംസ് കഥ വായിക്കുന്ന പ്രതീതിയില്‍ എന്‍റെ ഹൃദയ മിടിപ്പിന്റെ ശബ്ദം എന്‍റെ കാതുകളില്‍ വന്നു വീണു കൊണ്ടിരുന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല.ഞാന്‍ ഇരുട്ടിന്റെ മറവില്‍ പതിയെ അവരുടെ വേലിക്കരുകില്‍ നിലയുറപ്പിച്ചു.
ചേച്ചി വന്നു വാതില്‍ തുറക്കുന്നതും "ണ്ണാ മുണുങ്ങന്‍ " അകത്തു
കയറുന്നതും വര്‍ധിച്ച ചങ്കിടിപ്പോടെ ഞാന്‍ നോക്കി നിന്നു. എന്‍റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ മുള പൊട്ടി.
ചേച്ചിയുടെ ഭര്‍ത്താവു അകത്തുണ്ടോ?
മക്കള്‍ എവിടെ?
അര മണിക്കൂറോളം കഴിഞ്ഞു.
എന്‍റെ വല്ല്യുമ്മ പറഞ്ഞിരുന്നത് പോലെ " യാതൊരു ജവാബുമില്ല.(ഉത്തരം)"
പെട്ടന്നാണ് എന്‍റെ തോളത്ത് ഒരു കൈ വന്നു വീണത്‌.
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"നമ്പര്‍ വണ്ണ്‍  ണ്ണാ മുണുങ്ങനായ" എന്‍റെ മറ്റൊരു സ്നേഹിതന്‍.
"നീ ആള് കൊള്ളാല്ലോ "
അവന്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.
ഗത്യന്തരമില്ലാതെ എനിക്കു അവനോട്‌ കാര്യം പറയേണ്ടി വന്നു.
എല്ലാം കേട്ട് കഴിഞ്ഞതും "എവിടെ യാടാ ചേച്ചിയുടെ വീടിന്‍റെ ജനാല" എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് ഓടിയതും ഒരു മിച്ചായിരുന്നു."
എന്‍റെ കാത്തിരിപ്പിന് അറുതി വരുത്തി അവന്‍ തിരിച്ചു വന്നു.
"സംസാരം കേള്‍ക്കുന്നുണ്ട്.... അകത്തു ആരൊക്കെ ഉണ്ടെന്നു മനസ്സിലായില്ല."
പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല കല്യാണ വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയതും ഞങ്ങള്‍ നേരെ തീന്‍ മേശ യിലേക്ക് ആന യിക്കപ്പെട്ടു.
അപ്പോഴതാ ഇലയുമായി ചേച്ചിയുടെ ഒന്നാമത്തെ മോന്‍ വരുന്നു
സാമ്പാറു മായി രണ്ടാമത്തെ മോന്‍ .
ചോറുമായി ചേച്ചിയുടെ ചേട്ടന്‍ വരുന്നു....!
പോരെ പൂരം.
എന്‍റെ കൂടെ ഉള്ള ഉണ്ണാ മുണുങ്ങന്‍ പാടി തുടങ്ങി
"പണ്ടൊരു മുക്കുവന്‍ കല്യാണത്തിന് പോയി.."
ഇനി കഥയുടെ ക്ലൈമാക്സ് ആണ്.
നായകന്‍ മാര്‍ വൈകി മാത്രം രംഗ പ്രവേശനം ചെയ്യാറുള്ള അതേ ക്ലൈമാക്സ്.
കൂട്ടുകാരനോട് നാളെ നേരത്തെ വരാം എന്ന് പറഞ്ഞു ഞാന്‍ കല്യാണ വീട്ടില്‍ നിന്നും ഇറങ്ങി.
ഇതിനിടയില്‍ എപ്പോഴോ എനിക്കു എന്‍റെ കൂടെ വന്ന ണ്ണാ മുണുങ്ങനെ നഷ്ട്ട പ്പെട്ടിരുന്നു.
ചേച്ചിയുടെ വീട്ടു പടിക്കല്‍ എത്തിയതും ഞാന്‍ അന്തം വിട്ടു പോയി.
കല്യാണ വീട്ടില്‍ നിന്നും യാത്ര പറഞ്ഞു ഇറങ്ങി യവരൊക്കെ ഉണ്ട് ചേച്ചിയുടെ വീടിനു കുറച്ചു മാറി തടിച്ചു കൂടി നില്‍ക്കുന്നു.
കൂട്ടത്തിലെ ഒരു പാമ്പ്‌ പറയുന്നത് കേള്‍ക്കാം..."ഞാന്‍ ചെന്ന് ചോദിയ്ക്കാന്‍ പോകുകയാണ്..നിങ്ങള്‍ അവന്‍ പിന്നിലൂടെ ഇറങ്ങി ഓടുന്നുണ്ടോ എന്ന് നോക്കണം..." മറ്റുള്ളവര്‍ പ്രമേയം പാസാക്കി. അവന്‍ സേതു രാമയ്യര്‍ സ്റ്റൈലില്‍ ചേച്ചി യുടെ വീട്ടിലേക്കു നടന്നു.മറ്റുള്ളവര്‍ ശ്യാമി ന്‍റെ പാശ്ചാത്തല സംഗീതത്തിനു അനുസരിച്ച് ചുണ്ടനക്കികൊടുത്തു..
എന്‍റെ കൂടെ ഉണ്ടായിരുന്ന ഉണ്ണാ മുണുങ്ങന്‍ പാട്ട് പാടി ആളെ കൂട്ടിയതാണെന്ന് എനിക്കു പിന്നീടു മനസ്സിലായി.
സേതു രാമയ്യര്‍ വാതിലില്‍ മുട്ടി.
ചേച്ചി വാതില്‍ തുറന്നു.
"അവനെ ഇങ്ങോട്ട് ഇറക്കി വിടെടീ" സേതുരാമയ്യര്‍ ഗര്‍ജ്ജനം തുടങ്ങി.
അപ്പോഴേക്കും എല്ല ഉണ്ണാ മുണുങ്ങന്‍ മാരും വീട്ടിലേക്കു ഇറങ്ങി ചെന്നു.
പിന്നീടു അവിടെ നടന്നത് എന്താവുമെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായി ക്കാണുമല്ലോ.
ഒടുവില്‍ ചങ്ക് പൊടിയുന്ന വേദനയില്‍ ചേച്ചിയുടെ സംസാരം എന്‍റെ കാതുകളില്‍ വന്നു വീണു കൊണ്ടിരുന്നു.
"അതേടാ... അങ്ങേരു ഇവിടെ ഉണ്ടായിരുന്നു.
പക്ഷെ, നിങ്ങള് വരാന്‍ ഇത്തിരി വൈകിപ്പോയി.
പിന്നെ അങ്ങനെ പലരും ഇവിടെ വരും പോകും അതൊക്കെ ചോദിക്കാനും പറയാനും നിങ്ങളൊക്കെ ആരാ?
ദിവസങ്ങളും മാസങ്ങളും ഞാനും എന്‍റെ കുട്ടികളും ഉണ്ണാതെ യും ഉറങ്ങാതെയും കഴിഞ്ഞിട്ടുണ്ട് ഇവിടെ.
അന്ന് ഒരു തുള്ളി കഞ്ഞി വെള്ളം തരാന്‍ പോലും നിങ്ങളോ ഈ അയലോക്കക്കാരോ എന്‍റെ കുടുംബങ്ങളോ ഉണ്ടായിട്ടില്ല. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്ക്ക് എന്നല്ല എന്‍റെ ഭര്‍ത്താവിനു പോലും അവകാശം ഇല്ല."
ചേച്ചി കരഞ്ഞു തുടങ്ങിയിരുന്നു...
അതിനിടയിലേക്ക് ആണ് ചേച്ചിയുടെ ഒരു മകന്‍ അവനു പോലും പൊന്താത്ത ഒരു വെട്ടു കത്തിയുമായി പുറത്തേക്കു വന്നത്.
"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?"
അവന്‍ എല്ലാവരെയും നോക്കി വെട്ടു കത്തി വീശി.....
പാമ്പുകളുടെ പത്തി താണു.
അവര്‍ തിരികെ മാളങ്ങളിലേക്ക് ഇഴഞ്ഞു..ഞാന്‍ മാത്രം ബാക്കി യായി...എല്ലാത്തിനും കാരണം ഞാനായിരുന്നല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു..ഒപ്പം മകന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ വന്നു അലച്ചു കൊണ്ടിരുന്നു.
ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ബാക്കില്‍ നിന്നൊരു വിളി കേട്ടു.
"ഞാനും ഉണ്ടേ.."
തിരിഞ്ഞു നോക്കിയപ്പോള്‍ അവനാണ്, പാട്ടുകാരനായ ഉണ്ണാ മുനുങ്ങന്‍ .. ..
"സോറി ഡാ... ഇത്രത്തോളം ആകുമെന്ന് ഞാനും കരുതിയില്ല..."
സാഹജര്യങ്ങളാണ് ഓരോരുത്തരെ കുറ്റ വാളികള്‍ ആക്കുന്നത് എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ട് ഉണ്ട്.
അത് പോലെ തന്നെ അനുഭവങ്ങളാണ് ഓരോരുത്തരെയും വഴി നടത്തിക്കുന്നത്..ചേച്ചിയുടെ മക്കള്‍ വല്യവരായി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment