Tuesday, August 28, 2012

4 ഉപ്പ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ രണ്ടു)

ഉപ്പ 

എനിക്കറിയാം;
"എന്‍റെ പെണ്ണുങ്ങള്‍" എന്ന തലക്കെട്ടുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോവാത്ത ഒരു അധ്യായമാണിത്. പക്ഷെ,
ഉമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തുംപോഴൊക്കെ,
ഒരു നിഴലായ് കൂടെ ഉപ്പയുടെ മുഖവും ഉണ്ടാവും .
ആ ഉപ്പയെ ഞാന്‍ ഇങ്ങനൊരു അവസരത്തില്‍ ഓര്‍ക്കാതെ പോയാല്‍ അത് ഒരിക്കലും പൊറുക്കാനാവാത്ത ഒരു അനീതി ആയിരിക്കും.
ഒരു പക്ഷെ,
ഈ ബ്ലോഗ്‌ വായിച്ചു "തന്റെ മോന്‍ ഉമ്മയെ ഓര്‍ത്തു പക്ഷെ ഉപ്പയെ മറന്നു" എന്ന് ആ മനസ് മന്ത്രിച്ചാല്‍.......
അങ്ങനെയൊന്നു ഉണ്ടാവുമോ......?
ഉണ്ടായാലും.......,
ഇല്ലെങ്കിലും.......,
എനിക്കറിയാം എന്റെ ഉപ്പയെ,
ഓഫീസിലെ കൂട്ടുകാര്‍ക്കൊക്കെ എന്നെ പരിചയപ്പെടുത്തുമ്പോള്‍,
ഉപ്പയുടെ മുഖത്തെ തിളക്കം ഞാന്‍ കണ്ടു അറിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍,
എന്റെ ഉപ്പയെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുമ്പോള്‍ അതെ തിളക്കവും,
അഭിമാനവും, ഞാനും അനുഭവിച്ചറിയുന്നു.
എന്റെ ഉപ്പ ഒരു പാവമാണ് .....എന്റെ ഉമ്മയുടെ നിഴല്‍.!
ആ നിഴലിന്റെ തണലില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളും..; ഞാനും എന്റെ പെങ്ങളും..,
ഇപ്പോള്‍ എന്റെ ഭാര്യയും പെങ്ങളുടെ രണ്ടു കുഞ്ഞുങ്ങളും......!
ഇന്നുവരെ എനിക്കു എന്ത് ചോദിച്ചാലും വാങ്ങിതന്നിട്ടുള്ള....,
എന്റെ യേത് ഇഷ്ടത്തിനും ഉമ്മ അറിയാതെ പോലും കൂട്ട് നിന്നിട്ടുള്ള...,
ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഉപ്പയുടെ അടുത്തെത്തി 'ഉപ്പാ പുതിയൊരു പടം റിലീസുണ്ട് ടിക്കെടിനു കാശ് ഇല്ല എന്ന് പറഞ്ഞാല്‍'
"ജ്ജ് എന്തിനു പോയാലും വേണ്ടില്ല ക്ലാസ്സ്‌ വിടുമ്പോഴേക്കും വീട്ടില്‍ എത്തണം" എന്ന് പറഞ്ഞു... കാശ് തരാറുള്ള എന്റെ ഉപ്പ...!
ആ ഉപ്പാക്ക് ഇതുവരെ ഒന്നും നല്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.....!
മലര്‍ന്നു കിടന്നു കാല്‍ മുട്ടുകള്‍ മടക്കി പിടിച്ചു,
അതിലേക്കു എന്നെ ചേര്‍ത്ത് കിടത്തി,
കാലുകള്‍ തൊട്ടിലാക്കി... താരാട്ടുപാടി ഉറക്കാറുള്ള ഉപ്പക്ക്,
എനിക്ക് നല്‍കാനുള്ളത് എന്റെ മനസ്സിലെ നിറഞ്ഞ സ്നേഹാമാണ് .....
ഇതുവരെ എനിക്കു മുഴുവനായും പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം.
"ഉമ്മ എനിക്കു അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴി ആണെങ്കില്‍...; ആ ആഴിയുടെ അറ്റം അറിയാത്ത ആഴമാണ് എന്റെ ഉപ്പ ...!
"ഹസ്ബീ റബ്ബീ ജല്ലല്ലാഹ്..
മാഫീ ഖല്‍ ബീ ഖൈരുല്ലാഹ്..
നൂറു മുഹമ്മദ്‌ സ്വല്ലല്ലാഹ്-ഹഖ് 
ലാ ഇലാഹാ ഇല്ലല്ലാഹ്.." 
എന്റെ മനസിന്റെ മായാ വീചികളില്‍ ഇന്നും മായാതെ കിടപ്പുണ്ട്
ഉപ്പയുടെയും ഉമ്മയുടെയും തളരാത്ത താരാട്ടിന്റെ ഈരടികള്‍.......

4 അഭിപ്രായ(ങ്ങള്‍):

  1. പിതൃസ്നേഹത്തിന്റെ ആഴം

    ReplyDelete
  2. നല്ല മകനായി ജീവിച്ചു പിതൃ സ്നേഹത്തിനു പകരം നല്‍കൂ. സസ്നേഹം

    ReplyDelete
  3. ഉമ്മ എനിക്കു അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴി ആണെങ്കില്‍...; ആ ആഴിയുടെ അറ്റം അറിയാത്ത ആഴമാണ് എന്റെ ഉപ്പ ..

    ഇഷ്ടായി. പെരിത്തിഷ്ടായി !

    ReplyDelete