Tuesday, August 28, 2012

4 ഉപ്പ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ രണ്ടു)

ഉപ്പ 

എനിക്കറിയാം;
"എന്‍റെ പെണ്ണുങ്ങള്‍" എന്ന തലക്കെട്ടുമായി ഒരിക്കലും പൊരുത്തപ്പെട്ടു പോവാത്ത ഒരു അധ്യായമാണിത്. പക്ഷെ,
ഉമ്മയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടിയെത്തുംപോഴൊക്കെ,
ഒരു നിഴലായ് കൂടെ ഉപ്പയുടെ മുഖവും ഉണ്ടാവും .
ആ ഉപ്പയെ ഞാന്‍ ഇങ്ങനൊരു അവസരത്തില്‍ ഓര്‍ക്കാതെ പോയാല്‍ അത് ഒരിക്കലും പൊറുക്കാനാവാത്ത ഒരു അനീതി ആയിരിക്കും.
ഒരു പക്ഷെ,
ഈ ബ്ലോഗ്‌ വായിച്ചു "തന്റെ മോന്‍ ഉമ്മയെ ഓര്‍ത്തു പക്ഷെ ഉപ്പയെ മറന്നു" എന്ന് ആ മനസ് മന്ത്രിച്ചാല്‍.......
അങ്ങനെയൊന്നു ഉണ്ടാവുമോ......?
ഉണ്ടായാലും.......,
ഇല്ലെങ്കിലും.......,
എനിക്കറിയാം എന്റെ ഉപ്പയെ,
ഓഫീസിലെ കൂട്ടുകാര്‍ക്കൊക്കെ എന്നെ പരിചയപ്പെടുത്തുമ്പോള്‍,
ഉപ്പയുടെ മുഖത്തെ തിളക്കം ഞാന്‍ കണ്ടു അറിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍,
എന്റെ ഉപ്പയെ നിങ്ങള്‍ക്ക് ഞാന്‍ പരിചയപ്പെടുത്തുമ്പോള്‍ അതെ തിളക്കവും,
അഭിമാനവും, ഞാനും അനുഭവിച്ചറിയുന്നു.
എന്റെ ഉപ്പ ഒരു പാവമാണ് .....എന്റെ ഉമ്മയുടെ നിഴല്‍.!
ആ നിഴലിന്റെ തണലില്‍ ഞങ്ങള്‍ കുഞ്ഞുങ്ങളും..; ഞാനും എന്റെ പെങ്ങളും..,
ഇപ്പോള്‍ എന്റെ ഭാര്യയും പെങ്ങളുടെ രണ്ടു കുഞ്ഞുങ്ങളും......!
ഇന്നുവരെ എനിക്കു എന്ത് ചോദിച്ചാലും വാങ്ങിതന്നിട്ടുള്ള....,
എന്റെ യേത് ഇഷ്ടത്തിനും ഉമ്മ അറിയാതെ പോലും കൂട്ട് നിന്നിട്ടുള്ള...,
ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഉപ്പയുടെ അടുത്തെത്തി 'ഉപ്പാ പുതിയൊരു പടം റിലീസുണ്ട് ടിക്കെടിനു കാശ് ഇല്ല എന്ന് പറഞ്ഞാല്‍'
"ജ്ജ് എന്തിനു പോയാലും വേണ്ടില്ല ക്ലാസ്സ്‌ വിടുമ്പോഴേക്കും വീട്ടില്‍ എത്തണം" എന്ന് പറഞ്ഞു... കാശ് തരാറുള്ള എന്റെ ഉപ്പ...!
ആ ഉപ്പാക്ക് ഇതുവരെ ഒന്നും നല്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.....!
മലര്‍ന്നു കിടന്നു കാല്‍ മുട്ടുകള്‍ മടക്കി പിടിച്ചു,
അതിലേക്കു എന്നെ ചേര്‍ത്ത് കിടത്തി,
കാലുകള്‍ തൊട്ടിലാക്കി... താരാട്ടുപാടി ഉറക്കാറുള്ള ഉപ്പക്ക്,
എനിക്ക് നല്‍കാനുള്ളത് എന്റെ മനസ്സിലെ നിറഞ്ഞ സ്നേഹാമാണ് .....
ഇതുവരെ എനിക്കു മുഴുവനായും പ്രകടിപ്പിക്കാന്‍ കഴിയാത്ത സ്നേഹം.
"ഉമ്മ എനിക്കു അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴി ആണെങ്കില്‍...; ആ ആഴിയുടെ അറ്റം അറിയാത്ത ആഴമാണ് എന്റെ ഉപ്പ ...!
"ഹസ്ബീ റബ്ബീ ജല്ലല്ലാഹ്..
മാഫീ ഖല്‍ ബീ ഖൈരുല്ലാഹ്..
നൂറു മുഹമ്മദ്‌ സ്വല്ലല്ലാഹ്-ഹഖ് 
ലാ ഇലാഹാ ഇല്ലല്ലാഹ്.." 
എന്റെ മനസിന്റെ മായാ വീചികളില്‍ ഇന്നും മായാതെ കിടപ്പുണ്ട്
ഉപ്പയുടെയും ഉമ്മയുടെയും തളരാത്ത താരാട്ടിന്റെ ഈരടികള്‍.......

2 ഉമ്മ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ ഒന്ന് )

ഉമ്മ
അറിഞ്ഞു തുടങ്ങിയിട്ട് ഒരുപാട് രാപകലുകള്‍ കഴിഞ്ഞെങ്കിലും,
ഇനിയും അറിയാന്‍ കഴിയാത്ത, 
അറ്റമില്ലാത്ത സ്നേഹത്തിന്റെ ആഴിയാണെന്റെ ഉമ്മ...! 
അതുകൊണ്ട് തന്നെ, "എന്‍റെ പെണ്ണുങ്ങള്‍" 

എന്ന ഈ ബ്ലോഗിന്റെ പൂമുഖത്തു നിന്നും, 
ഞാന്‍ എന്റെ ഉമ്മയെ സ്നേഹത്തോടെ........ 
പ്രാര്‍ത്ഥനയോടെ.................................... എന്റെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച് , 

വീണ്ടും വീണ്ടും അറിഞ്ഞു തുടങ്ങട്ടെ......................! എന്നെങ്കിലും ആ അറിവ് പൂര്‍ണമായാല്‍ , 
"എന്‍റെ പെണ്ണുങ്ങള്‍ "‍യെന്ന ഈ ബ്ലോഗില്‍ ആദ്യത്തെ പേര് പ്രവാചക പത്നിയുടെ നാമധേയത്തില്‍ അറിയപ്പെടുന്ന എന്റെ ഉമ്മയുടെ പേരായിരിക്കും....! 
പക്ഷെ,എനിക്കറിയാം..... 
കടലിലെ വെള്ളം മുഴുവന്‍ കുടിച്ചു തീര്‍ക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു കിളിയുടെ- 
പാഴ് ശ്രമമാണിതെന്നു. 
എന്റെ ഹൃദയത്തിന്റെ ചൈതന്യമായി............., 
എന്റെ വഴിയിലെ നിലാവായ്........................ , 
എന്റെ ഉമ്മ എന്നും ഉണ്ടാവും എന്നാ ഉറച്ച വിശ്വാസത്തോടെ..........................., 
ഉറച്ച തീരുമാനത്തോടെ .......
                          മിസിരിയ നിസാര്‍

0 "ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?" (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ മൂന്നു )

"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?"



അവര്‍ സുന്ദരിയാണ്.

അതുകൊണ്ട് തന്നെ നമുക്ക് അവരെ സുന്ദരി ചേച്ചി എന്ന് വിളിക്കാം.

ആരെയും ആകര്‍ഷിക്കുന്ന സൌന്ദര്യം ഇന്ന്
അവര്‍ക്ക് ഉണ്ടെങ്കില്‍,
അവരുടെ നല്ല പ്രായത്തില്‍ അവര്‍ക്കെന്തു സൌന്ദര്യം ഉണ്ടായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ട് ഞാന്‍ അവരെ കാണുമ്പോഴൊക്കെ,
കുളിച്ചു കുറി തൊട്ടു,
നിതംബം വരെ നീളമുള്ള കൂന്തലുകളില്‍,
തുളസിക്കതിരോ ചെമ്പകത്തി ന്‍റെ ഇദളൊ പിന്നിയിട്ടു ,
അവര്‍ അടുത്ത് വന്നു നിന്നാല്‍ ഒരു പക്ഷെ മലയാളത്തിന്‍റെ
പുണ്യമായ ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് പോലെ "പെണ്ണിന്‍റെ
മണം നമുക്ക്" അനുഭവപ്പെടും. ആ മണ ത്തില്‍ മദിച്ച് ഭ്രമിച് മദോന്‍ മത്തരായി പ്പോയവര്‍ ഒരുപാട് ഉണ്ടെന്നു എനിക്കു അറിയാം .
അത് കൊണ്ടാണ് എന്‍റെ ആത്മ സ്നേഹിതനെയും കൂട്ട് പിടിച്ചു അവര്‍ രണ്ടു പേരും എന്നെ കാണാന്‍ വന്നതും.
വന്നപാടെ അവര്‍ എന്നോട് ചോദിച്ചു..
'ഡാ .. നീ ആ സ്ത്രീ യോട് നല്ല കമ്പനി യല്ലേ ..?'
"അതെ .."-ഞാന്‍ പറഞ്ഞു.
'എന്നാല്‍....'
"എന്നാല്‍..?"
'നീ അവരെ ഇവര്‍ക്കൊന്ന് ശരിയാക്കി കൊടുക്കണം...!"
ഒരു നിമിഷം ഞാന്‍ അവന്‍റെ മുഖത്തേക്ക് നോക്കി പിന്നെ പറഞ്ഞു.......
."നിങ്ങള്‍ ഉദ്ദേശിച്ചത് പോലെ ഒരു ബന്ധം എനിക്കു അവരോടില്ല.
അവരെ കുറിച്ച് അങ്ങനെയൊക്കെ ഞാനും കേള്‍ക്കുന്നുണ്ട് . അത് സത്യമാണെന്ന് എനിക്കും തോന്നാറുണ്ട് എങ്കിലും
അങ്ങനെ ആവരുത് എന്ന് പ്രാര്‍ഥി ക്കുന്നവനാണ് ഞാന്‍.അതുകൊണ്ട് നിങ്ങള്‍ തന്നെ നേരിട്ട് ചോദിക്കുക .കിട്ടുന്നത് എന്തായാലും വാങ്ങുക." എന്‍റെ മറുപടി കേട്ടതും
"ഓ.. ഇങ്ങനൊരു പുണ്യാളന്‍ " എന്നൊരു ഭാവത്തില്‍ അവര്‍ എന്നെ നോക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു.
അങ്ങനെ എത്ര പേര്‍....
കഥ തുടങ്ങുന്നത് ഇനിയാണ്..
ഇതിലെ കഥയും കഥാ പാത്രങ്ങളും സാങ്കല്പിക മല്ല .
ഇന്ന് ജീവിച്ചിരിക്കുന്ന വരുമായി ഈ കഥക്ക് വല്ല ബന്ധവും തോന്നുന്നുണ്ടെങ്കില്‍ അതൊട്ടും യാദ്രിശ്ചികം അല്ലാ എന്നുകൂടി അറിയിച്ചു കൊള്ളട്ടെ ...
നാളെ,
എന്‍റെ ഒരു കൂട്ടുകാരനായ "ണ്ണാ മുണുങ്ങ ന്‍റെ" വീട്ടില്‍ കല്യാണമാണ്.
അവന്‍റെ വീട് ഞാനീ പറഞ്ഞ സുന്ദരി ചേച്ചിയുടെ വീടിനു തൊട്ടടുത്തും.
ഇന്ന് രാത്രി ഒരു പതിനൊന്നു മണിയായതോടെ ഞാന്‍ ബൈക്ക് എടുത്തു അവന്‍റെ വീട്ടിലോട്ടു യാത്രയായി.
ചേച്ചിയുടെ വീടിനു അടുത്ത് എത്തിയതും ഹെഡ് ലൈറ്റിന്‍റെ വെട്ടത്തില്‍ ഞാന്‍ വളരെ വ്യക്തമായി കണ്ടു നാട്ടിലെ പേര് കേട്ട പകല്‍ മാന്യനായ മറ്റൊരു
" ണ്ണാ മുണ് ങ്ങന്‍" ചേച്ചിയുടെ വീട്ടിലേക്കു ഇറങ്ങി പോകുന്നു.
സത്യം പറയാലോ ചേച്ചിയുടെ വീടിനു അടുത്ത് വരെ മാത്രമേ ബൈക്ക് പോകൂ.
അത് കൊണ്ട് മാത്രമാണ് ഞാന്‍ ബൈക്ക് ചേച്ചിയുടെ വീടിന് അടുത്ത് തന്നെ പാര്‍ക്ക് ചെയ്തതും.
ചേച്ചിയുടെ വീടിന്‍റെ പടി എത്തിയതും എന്‍റെ മനസ്സിലെ അപസര്‍പ്പകന്‍ എണീറ്റ്‌ തുടങ്ങിയിരുന്നു. രാത്രിയുടെ നിശബ്ദധയില്‍ ഒറ്റക്കിരുന്നു
ഒരു ശേര്‍ലെക് ഹോംസ് കഥ വായിക്കുന്ന പ്രതീതിയില്‍ എന്‍റെ ഹൃദയ മിടിപ്പിന്റെ ശബ്ദം എന്‍റെ കാതുകളില്‍ വന്നു വീണു കൊണ്ടിരുന്നു.
പിന്നെ ഒന്നും ആലോചിച്ചില്ല.ഞാന്‍ ഇരുട്ടിന്റെ മറവില്‍ പതിയെ അവരുടെ വേലിക്കരുകില്‍ നിലയുറപ്പിച്ചു.
ചേച്ചി വന്നു വാതില്‍ തുറക്കുന്നതും "ണ്ണാ മുണുങ്ങന്‍ " അകത്തു
കയറുന്നതും വര്‍ധിച്ച ചങ്കിടിപ്പോടെ ഞാന്‍ നോക്കി നിന്നു. എന്‍റെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ മുള പൊട്ടി.
ചേച്ചിയുടെ ഭര്‍ത്താവു അകത്തുണ്ടോ?
മക്കള്‍ എവിടെ?
അര മണിക്കൂറോളം കഴിഞ്ഞു.
എന്‍റെ വല്ല്യുമ്മ പറഞ്ഞിരുന്നത് പോലെ " യാതൊരു ജവാബുമില്ല.(ഉത്തരം)"
പെട്ടന്നാണ് എന്‍റെ തോളത്ത് ഒരു കൈ വന്നു വീണത്‌.
ഞാന്‍ ഞെട്ടി തിരിഞ്ഞു നോക്കി.
"നമ്പര്‍ വണ്ണ്‍  ണ്ണാ മുണുങ്ങനായ" എന്‍റെ മറ്റൊരു സ്നേഹിതന്‍.
"നീ ആള് കൊള്ളാല്ലോ "
അവന്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.
ഗത്യന്തരമില്ലാതെ എനിക്കു അവനോട്‌ കാര്യം പറയേണ്ടി വന്നു.
എല്ലാം കേട്ട് കഴിഞ്ഞതും "എവിടെ യാടാ ചേച്ചിയുടെ വീടിന്‍റെ ജനാല" എന്ന് പറഞ്ഞു അവന്‍ അകത്തേക്ക് ഓടിയതും ഒരു മിച്ചായിരുന്നു."
എന്‍റെ കാത്തിരിപ്പിന് അറുതി വരുത്തി അവന്‍ തിരിച്ചു വന്നു.
"സംസാരം കേള്‍ക്കുന്നുണ്ട്.... അകത്തു ആരൊക്കെ ഉണ്ടെന്നു മനസ്സിലായില്ല."
പിന്നെ ഞങ്ങള്‍ അവിടെ നിന്നില്ല കല്യാണ വീട്ടിലേക്കു നടന്നു.
വീട്ടിലെത്തിയതും ഞങ്ങള്‍ നേരെ തീന്‍ മേശ യിലേക്ക് ആന യിക്കപ്പെട്ടു.
അപ്പോഴതാ ഇലയുമായി ചേച്ചിയുടെ ഒന്നാമത്തെ മോന്‍ വരുന്നു
സാമ്പാറു മായി രണ്ടാമത്തെ മോന്‍ .
ചോറുമായി ചേച്ചിയുടെ ചേട്ടന്‍ വരുന്നു....!
പോരെ പൂരം.
എന്‍റെ കൂടെ ഉള്ള ഉണ്ണാ മുണുങ്ങന്‍ പാടി തുടങ്ങി
"പണ്ടൊരു മുക്കുവന്‍ കല്യാണത്തിന് പോയി.."
ഇനി കഥയുടെ ക്ലൈമാക്സ് ആണ്.
നായകന്‍ മാര്‍ വൈകി മാത്രം രംഗ പ്രവേശനം ചെയ്യാറുള്ള അതേ ക്ലൈമാക്സ്.
കൂട്ടുകാരനോട് നാളെ നേരത്തെ വരാം എന്ന് പറഞ്ഞു ഞാന്‍ കല്യാണ വീട്ടില്‍ നിന്നും ഇറങ്ങി.
ഇതിനിടയില്‍ എപ്പോഴോ എനിക്കു എന്‍റെ കൂടെ വന്ന ണ്ണാ മുണുങ്ങനെ നഷ്ട്ട പ്പെട്ടിരുന്നു.
ചേച്ചിയുടെ വീട്ടു പടിക്കല്‍ എത്തിയതും ഞാന്‍ അന്തം വിട്ടു പോയി.
കല്യാണ വീട്ടില്‍ നിന്നും യാത്ര പറഞ്ഞു ഇറങ്ങി യവരൊക്കെ ഉണ്ട് ചേച്ചിയുടെ വീടിനു കുറച്ചു മാറി തടിച്ചു കൂടി നില്‍ക്കുന്നു.
കൂട്ടത്തിലെ ഒരു പാമ്പ്‌ പറയുന്നത് കേള്‍ക്കാം..."ഞാന്‍ ചെന്ന് ചോദിയ്ക്കാന്‍ പോകുകയാണ്..നിങ്ങള്‍ അവന്‍ പിന്നിലൂടെ ഇറങ്ങി ഓടുന്നുണ്ടോ എന്ന് നോക്കണം..." മറ്റുള്ളവര്‍ പ്രമേയം പാസാക്കി. അവന്‍ സേതു രാമയ്യര്‍ സ്റ്റൈലില്‍ ചേച്ചി യുടെ വീട്ടിലേക്കു നടന്നു.മറ്റുള്ളവര്‍ ശ്യാമി ന്‍റെ പാശ്ചാത്തല സംഗീതത്തിനു അനുസരിച്ച് ചുണ്ടനക്കികൊടുത്തു..
എന്‍റെ കൂടെ ഉണ്ടായിരുന്ന ഉണ്ണാ മുണുങ്ങന്‍ പാട്ട് പാടി ആളെ കൂട്ടിയതാണെന്ന് എനിക്കു പിന്നീടു മനസ്സിലായി.
സേതു രാമയ്യര്‍ വാതിലില്‍ മുട്ടി.
ചേച്ചി വാതില്‍ തുറന്നു.
"അവനെ ഇങ്ങോട്ട് ഇറക്കി വിടെടീ" സേതുരാമയ്യര്‍ ഗര്‍ജ്ജനം തുടങ്ങി.
അപ്പോഴേക്കും എല്ല ഉണ്ണാ മുണുങ്ങന്‍ മാരും വീട്ടിലേക്കു ഇറങ്ങി ചെന്നു.
പിന്നീടു അവിടെ നടന്നത് എന്താവുമെന്ന് ഞാന്‍ പറയാതെ തന്നെ വായനക്കാര്‍ക്ക് മനസ്സിലായി ക്കാണുമല്ലോ.
ഒടുവില്‍ ചങ്ക് പൊടിയുന്ന വേദനയില്‍ ചേച്ചിയുടെ സംസാരം എന്‍റെ കാതുകളില്‍ വന്നു വീണു കൊണ്ടിരുന്നു.
"അതേടാ... അങ്ങേരു ഇവിടെ ഉണ്ടായിരുന്നു.
പക്ഷെ, നിങ്ങള് വരാന്‍ ഇത്തിരി വൈകിപ്പോയി.
പിന്നെ അങ്ങനെ പലരും ഇവിടെ വരും പോകും അതൊക്കെ ചോദിക്കാനും പറയാനും നിങ്ങളൊക്കെ ആരാ?
ദിവസങ്ങളും മാസങ്ങളും ഞാനും എന്‍റെ കുട്ടികളും ഉണ്ണാതെ യും ഉറങ്ങാതെയും കഴിഞ്ഞിട്ടുണ്ട് ഇവിടെ.
അന്ന് ഒരു തുള്ളി കഞ്ഞി വെള്ളം തരാന്‍ പോലും നിങ്ങളോ ഈ അയലോക്കക്കാരോ എന്‍റെ കുടുംബങ്ങളോ ഉണ്ടായിട്ടില്ല. എന്നെ ചോദ്യം ചെയ്യാന്‍ നിങ്ങള്ക്ക് എന്നല്ല എന്‍റെ ഭര്‍ത്താവിനു പോലും അവകാശം ഇല്ല."
ചേച്ചി കരഞ്ഞു തുടങ്ങിയിരുന്നു...
അതിനിടയിലേക്ക് ആണ് ചേച്ചിയുടെ ഒരു മകന്‍ അവനു പോലും പൊന്താത്ത ഒരു വെട്ടു കത്തിയുമായി പുറത്തേക്കു വന്നത്.
"ആരാടാ എന്‍റെ അമ്മയെ തേവടിശ്ശി യാക്കാന്‍ നോക്കുന്നത്.?"
അവന്‍ എല്ലാവരെയും നോക്കി വെട്ടു കത്തി വീശി.....
പാമ്പുകളുടെ പത്തി താണു.
അവര്‍ തിരികെ മാളങ്ങളിലേക്ക് ഇഴഞ്ഞു..ഞാന്‍ മാത്രം ബാക്കി യായി...എല്ലാത്തിനും കാരണം ഞാനായിരുന്നല്ലോ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിച്ചു..ഒപ്പം മകന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ വന്നു അലച്ചു കൊണ്ടിരുന്നു.
ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യുമ്പോള്‍ ബാക്കില്‍ നിന്നൊരു വിളി കേട്ടു.
"ഞാനും ഉണ്ടേ.."
തിരിഞ്ഞു നോക്കിയപ്പോള്‍ അവനാണ്, പാട്ടുകാരനായ ഉണ്ണാ മുനുങ്ങന്‍ .. ..
"സോറി ഡാ... ഇത്രത്തോളം ആകുമെന്ന് ഞാനും കരുതിയില്ല..."
സാഹജര്യങ്ങളാണ് ഓരോരുത്തരെ കുറ്റ വാളികള്‍ ആക്കുന്നത് എന്ന് പഴമക്കാര്‍ പറയുന്നത് കേട്ടിട്ട് ഉണ്ട്.
അത് പോലെ തന്നെ അനുഭവങ്ങളാണ് ഓരോരുത്തരെയും വഴി നടത്തിക്കുന്നത്..ചേച്ചിയുടെ മക്കള്‍ വല്യവരായി.

0 ഒരു അമ്മയും മകളും (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ നാല് )


ഒരു അമ്മയും മകളും

മുമ്പൊക്കെ അവര്‍ എന്‍റെ വീട്ടിലേക്കു എപ്പോഴും വരുമായിരുന്നു.കാരണം,
അക്കാലത്തു,
ആ ഭാഗത്ത് ,
അവസാനം കുടിയേറിയവര്‍ ഞങ്ങളാണ്  . അത് കൊണ്ട് തന്നെ ,
അയല്‍ വാസികള്‍ക്കൊക്കെ ഞങ്ങള്‍ 'പുത്തന്‍ വീട്ടുകാരായി'.
അങ്ങനെ പുത്തന്‍ വീട്ടിലേക്കു പഴയ വീട്ടുകാര്‍ ഇടയ്ക്കിടെ വന്നും പോയും ഇരുന്നിരുന്ന കാലത്താണ് അവരുടെ ഭര്‍ത്താവിനു എന്റെ വീട്ടിലേക്ക് ഒരാഴ്ചയോളം ചില പണികള്‍ക്ക് വരേണ്ടി വന്നത്. 
ആ സമയത്ത് മിക്കവാറും ദിവസങ്ങളില്‍ മുഴുവന്‍ സമയവും അവരും ഭര്‍ത്താവിനൊപ്പം വന്നിരിക്കുമായിരുന്നു. ഭര്‍ത്താവ് ജോലി എടുക്കുമ്പോള്‍ അവര്‍ എന്റെ ഉമ്മനോടും മറ്റും നാട്ടു വര്‍ത്തമാനങ്ങള്‍ പറഞ്ഞിരിക്കും.കൂടെ  അവരുടെ ചെറിയ മകളോ പേരക്കുട്ടികളോ ഉള്ള ദിവസങ്ങളും കുറവല്ല.
കുട്ടികള്‍    ഉമ്മ കൊടുക്കുന്ന പലഹാരങ്ങളില്‍ മതി മറന്നിരിക്കും.
അങ്ങനെയുള്ള ദിവസങ്ങളിലെ,
 മുഖം മാത്രമാണ് അവളെ കുറിച്ചോര്‍ക്കുമ്പോള്‍ എന്റെ കണ്ണുകളില്‍ തെളിഞ്ഞു വരുന്നത്.
അതായത് അവള്‍ എന്ന് പറഞ്ഞ ത്..മകളെ കുറിച്ചാണ് ..അവരുടെ കൊച്ചു മകളെ കുറിച്ച്..!
അവള്‍ക്കൊരു   പേരിടണ്ടേ നമുക്ക്..?
അവര്‍ക്കും ഇടാം ഒന്ന്...അവര്‍ ആരൊക്കെയാണെന്ന് ആര്‍ക്കും മനസ്സിലാകാതൊരു പേര്..
അല്ലെങ്കില്‍ വേണ്ട അവരെ നമുക്ക് അമ്മ എന്ന് വിളിക്കാം.
നെഞ്ചില്‍  കാരുണ്യത്തിന്റെ,
കനിവിന്റെ,
നോവ്‌ ഉണര്‍ത്തുന്ന   ഒരുപാട് ഓര്‍മ്മകള്‍ അമ്മമ്മാര്‍ നമുക്ക് തന്നിട്ടില്ലേ?
അക്കൂട്ടത്തിലേക്ക് ഈ അമ്മയും.......!
ചില്ലറ വര്‍ഷങ്ങള്‍ കഴിഞ്ഞു....
ആ അമ്മയുടെ ഭര്‍ത്താവു മരിച്ചു, ... 
കൊച്ചു മകള്‍ക്ക് വയസ്സറിയിച്ചു..!
പക്ഷെ, 
അവരെ,  ആ ..അമ്മയെ,
ഇപ്പോള്‍ വീട്ടിലേക്കു കാണാറില്ല.
ഒരിക്കല്‍ ഉമ്മ പറഞ്ഞു ഞാന്‍ അറിഞ്ഞു.
"അവര്‍ കിടപ്പിലായിരുന്നു.
പുറത്തിറങ്ങി നടക്കാനൊന്നും വയ്യ എന്ന് പറയുന്നത് കേട്ടിരുന്നു.
ഇപ്പോള്‍ ഭേദം ഉണ്ടത്രേ . പുറത്തേക്കിറങ്ങി നടക്കാന്‍ അവര്‍ക്ക് ആഗ്രഹമുണ്ടെങ്കിലും,
 മക്കള്‍ വിടാഞ്ഞിട്ടാണ് എന്നും  പറയുന്നത് കേട്ടു ".
പിന്നീടൊരിക്കല്‍ ഉമ്മ പറഞ്ഞു തന്നെ ഞാന്‍ അറിഞ്ഞു..
"അവരെ കണ്ടാല്‍ ആകെ എല്ലും തോലുമായിട്ടുണ്ട്..!."
ശരിയാണ്.
അവര്‍ എല്ലും തോലുമായിരുന്നു. !
എങ്ങനെ എല്ലും തോലുമാകതിരിക്കും.....
ഒരിക്കല്‍ ജോലിക്ക് പോകാന്‍ ഇറങ്ങിയ ഞാന്‍ എന്റെ വീടിന്റെ മുന്നിലെ ഇടവഴിയില്‍ നിന്നും മെയിന്‍ റോട്ടിലേക്ക് കയറുമ്പോള്‍ കണ്‍ണ്ട കാഴ്ച ഈ ജന്മത്തില്‍ എനിക്കു മറക്കാന്‍ കഴിയില്ല...
എനിക്കെന്നല്ല അമ്മയെ സ്നേഹിക്കുന്ന ഒരു മക്കള്‍ക്കും അത് സഹിക്കാന്‍ കഴിയില്ല....
രണ്ടു കാലും നിലത്തുറക്കാതെ വേച്ചു വേച്ചു  നടക്കുന്ന ഒരു  സ്ത്രീ....അവരുടെ പിന്നാലെ, 
 "വീഴാതെ നടക്കു തള്ളെ എന്ന് ആക്രോശിച്ചു" ഒരു പെണ്‍കുട്ടി.
 അവളുടെ കയ്യില്‍ നീളമുള്ള ഒരു വടിയുണ്ട്..
"തള്ള പിന്നേം റോട്ടിലേക്ക് ആണല്ലോ പോകുന്നത്..?"
റോട്ടിലേക്ക് വീഴാന്‍ തുടങ്ങിയ ആ സ്ത്രീയെ ആ പെണ്‍കുട്ടി കയ്യിലെ വടികൊണ്ട് തല്ലുന്നത്‌ ഞാന്‍ കണ്ടു..
ഒപ്പം അവളുടെ വായില്‍ നിന്നും വീണ ഈ വാക്കുകളും ഞാന്‍ കേട്ടു.. 
അടുത്തെത്തിയപ്പോ ഴാണ്  എനിക്കു അവരെ മനസ്സിലായത്‌...
അത് ആ അമ്മയായിരുന്നു.....
അവരെ വടികൊണ്ട് വീശുന്ന വെളുത്ത് ഉയരം കുറഞ്ഞ കല്യാണ പ്രായമെത്തിയ ആ പെണ്‍കുട്ടി.;.
അവരുടെ മകളും...
ഇന്ന്  അവരില്ല...ആരും നോക്കാനില്ലാത്ത   ഒരിടത്തേക്ക് അവരും യാത്രയായി..
മകളുടെ കല്യാണം കഴിഞ്ഞു ....!
.വേദന കാര്‍ന്നു ജീവിക്കുന്ന അമ്മമാരേ കുറിച്ചുള്ള ലേഘനങ്ങളും മറ്റും കാണുമ്പൊള്‍ ആ അമ്മയും മകളും എന്റെ ഓര്‍മ്മയിലേക്ക് ഓടിയെത്തും..
ആ  അമ്മ മകള്‍ക്ക് എന്നേ പൊറുത്തു കൊടുത്തിരിക്കും... 
പക്ഷെ കാലം അവള്‍ക് എന്ത് പരിഗണന നല്‍കും...? 

0 പര്‍ദ്ദക്കുള്ളിലെ പതിവ്രതകള്‍ (എന്റെ പെണ്ണുങ്ങള്‍ പാര്‍ട്ട്‌ അഞ്ചു )


പര്‍ദ്ദക്കുള്ളിലെ പതിവ്രതകള്‍


"ബ്ലോഗ് റ്റൈറ്റ്ല് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി....ഈ മീശമുളക്കാത്ത പയ്യന് ഇത്ര പെണ്ണുങ്ങളോ?"
അരീക്കോടന്‍ ചേട്ടന്റെ ഈ കമന്റിനെ മനസാ സ്മരിച്ച് .......

എന്ത് ചെയ്യാം ചേട്ടാ..,
മീശ മുളച്ചിട്ടില്ലാത്ത ഈ പ്രായത്തില്‍  എന്റെ കണ്ണിന്‍ മുന്നില്‍ കണ്ട കാര്യങ്ങള്‍,
അതെ പടി പകര്‍ത്തുകയാണ് ഞാന്‍.....

നമുക്കൊക്കെ ഒരുപാട് സ്നേഹിതന്മാരും സ്നേഹിതകളും ഉണ്ടാവും ..
അവരില്‍ തന്നെ ഒരുപാട് അടുത്തവര്‍ വേറെയും..
അങ്ങനെ നോക്കുമ്പോള്‍,
എന്നോട് ഏറ്റവും അടുത്തവരില്‍ വെച്ച്,
ഒരിക്കല്‍ പോലും ഒന്ന് തമാശക്ക് പോലും പിണങ്ങിയതായി
എന്റെ ഓര്‍മ്മയില്‍ ഇല്ലാത്ത ഒരു കൂട്ടുകാരന്‍ ഉണ്ടെനിക്ക്....അവനാണ് ഈ കഥയിലെ നായകന്‍...!
അവനെ കുറിച്ച് പറയുകയാണെങ്കില്‍ സുന്ദരന്‍.. സുമുഖന്‍.
വിദ്യാഭ്യാസം 'ഏഴു അയലോക്കത്തുകൂടെ' പോയിട്ടില്ല എന്ന് മാത്രം. 

എന്റെ റൂമിലെ ഒരാള്‍ ഈ അടുത്തൊരു കഥ പറഞ്ഞു..
അങ്ങേരുടെ ഒരു കൂട്ടുകാരന്റെ കടയില്‍ ഒരു പുതിയ ജോലിക്കാരന്‍ വന്ന കഥ. 
ഉച്ച സമയത്ത് മുതലാളി ഭക്ഷണം കഴിക്കാന്‍, അര മണിക്കൂര്‍ വീട്ടില്‍ പോയി വന്ന സമയം.
മേശപ്പുറത്തെ കണക്കു ബുക്കില്‍ വെടിപ്പായി എഴുതിയിട്ടിരിക്കുന്നു. 
"കോയിപറമ്പന്‍ മുഹമ്മദ്‌ വന്ന്..... ഒരു പോക്ക്"
ജോലിക്കാരന്റെ അത്മാര്‍തഥ കണ്ട മുതലാളി  ആശ്ച്ചര്യപ്പെട്ടുപോയി.
മുതലാളി അവനെ വിളിച്ചു പറഞ്ഞു.   
' ഡാ.. ആളുകള്‍ വന്നു പോകുന്നതൊന്നും എഴുതി വെക്കണംന്നില്ല.'
അത് കേട്ട ജോലിക്കാരന്‍ മൂലക്കലിരിക്കുന്ന ബന്നും(ബണ്‍) പേക്ക്‌ ചൂണ്ടി  പറഞ്ഞത്രേ 
'വന്നു പോയതല്ല മുതലാളി...ദാ..ആ ഇരിക്കണ സാധനം ഒരു പേക്ക്‌ അയാള്‍ കടം വാങ്ങി പോയതാണെന്ന്.
ഇവനോട് കട്ടക്ക് കട്ടയല്ല 
ഒരു  അരക്കട്ട എങ്കിലും മുകളില്‍ നില്‍ക്കും എഴുത്ത് കുത്തിന്റെ കാര്യത്തില്‍ എന്റെ കൂട്ടുകാരന്‍. 

ഒരു ദിവസം പുലര്‍ച്ചെ മൊബൈല്‍ ചിലച്ചത് നോക്കിയപ്പോള്‍ ലൈനില്‍ അവനാണ്.
"ഡാ.. ന്റെ,  കാരണോരെ വൈഫ്‌  പെരിന്തല്‍മണ്ണ അല്‍ ശിഫയിലാണ് .നമുക്കൊന്ന് പോയാലോ.."
'ഓ... പിന്നെന്താ..?'
അവന്റെ ആള്ട്രേശന്‍ ചെയ്ത ബൈക്കില്‍...
സൈലന്‍സറിനെ ശ്വാസം മുട്ടിച്ചു വരുന്ന പട പടാ ശബ്ദത്തോടെ  ഞങ്ങള്‍ അല്‍ ശിഫയിലേക്ക്  പാഞ്ഞു.
ഹോസ്പിറ്റലിലെത്തി.
സമയം ചില്ലറ കഴിഞ്ഞു .
ഞാന്‍ രോഗിയുടെ സുഖ വിവരങ്ങളൊക്കെ അന്യോഷിച്ചു കൊണ്ടിരിക്കെ എന്റെ മൊബൈല്‍ വീണ്ടും  ശബ്ദിച്ചു....
അവന്‍ തന്നെ ...കഥാ നായകന്‍ .
അവന്‍ എന്തിനോ പുറത്തു പോയതാണ് ... അവിടുന്നാണ് വിളി...
ഞാന്‍ ഫോണ്‍ എടുത്തു...അവന്‍ എന്നോട് ഒരു റൂം നമ്പര്‍ പറഞ്ഞ് അവിടെ എത്താന്‍ പറഞ്ഞു...
ഞാന്‍ അവിടെ എത്തുമ്പോള്‍ വെള്ളാരം കണ്ണുള്ള, വെളുത്ത് തടിച്ച സുന്ദരിയായ ഒരു  പെണ്ണിനോട്   സംസാരിച്ച്‌ നില്‍ക്കുകയായിരുന്നു അവന്‍. 
എന്നെ കണ്ടതും അവന്‍ എന്റെ അടുത്തെത്തി.
"നീ ഒരു ഹെല്പ് ചെയ്യണം..."-അവന്‍ പറഞ്ഞു 
'തല്ലാനാണെങ്കിലും കൊള്ളാ നാണെങ്കിലും  നമ്മള്‍ ഒന്നിച്ചല്ലെടാ..നീ പറഞ്ഞോ'- എന്നായി ഞാന്‍.
"നീ ബൈക്ക് എടുത്തു ജഹനറ തിയെടരിന്റെ അവിടേക്ക് വരണം.."
'അപ്പൊ നീ എന്തെടുക്കുകയാ..?
"അതൊക്കെ പിന്നെ പറയാം" അവന്‍ പറഞ്ഞു..
'അള്ളയാണ് ഞാന്‍ ഇന്ന് വരെ മെയിന്‍ റോട്ട്മ്മലൂടെ ബൈക്ക് ഓടിച്ചിട്ടില്ലാന്നു അനക്കറിയൂലെ ..?
"അതൊന്നും പറഞ്ഞാല്‍ പറ്റൂല" 
'ഇക്ക് ലൈസന്‍സും ഇല്ല ..ബലാലെ.'
" എല്ലാരും ഇപ്പൊ ലൈസന്‍സ്  എടുത്തിട്ടല്ലേ വണ്ടി ഓടിക്കുന്നത്...?"
അവന്‍ വിട്ടു തരുന്ന ലക്ഷണമില്ല.
ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്ല. 
അങ്ങനെ ലൈസന്‍സില്ലാത്ത ഞാന്‍ .....
മെയിന്‍ റോഡിലൂടെ,
അന്നുവരെ ബൈക്ക് ഓടിചിട്ടില്ലാത്ത ഞാന്‍.....
തുമ്മിയും കുരച്ചും ഒരുവിധം  ജഹനാര തിയേറ്ററിനു മുന്‍ വശം വരെ വന്നു,
തിരക്കൊഴിഞ്ഞ ഒരു വശത്ത്‌  ബൈക്ക് പാര്‍ക്ക് ചെയ്തു.......
അര മണിക്കൂര്‍ കഴിഞ്ഞു .
തിയെടരിനു കുറച്ചു മാറി ഒരു ഓട്ടോ വന്നു നിന്നു
അതില്‍ നിന്നും നമ്മുടെ കഥാ നായകനും 
 പര്‍ദ്ദ ധരിച്ച ഒരു സ്ത്രീയും പുറത്തേക്കിറങ്ങി.
ഞാന്‍ അവന്റെ അടുത്തെത്തി.എന്നെ കണ്ടതും അവള്‍ അല്പം മാറി നിന്നു
"ഏതാ ഈ പര്‍ദ്ദ"-ഞാന്‍ ചോദിച്ചു,.
'അതൊക്കെ പിന്നെ പറയാം ഇപ്പോള്‍ നീ ഒരു കാര്യം ചെയ്യ്..
തിയടരിന്റെ അടുത്തുള്ള ആ ലോഡ്ജ് കണ്ടോ അതില്‍ എന്റെ ഒരു കൂട്ടുകാരനുണ്ട് നീ അവനോട പോയി ഞാന്‍ വന്നിട്ടുണ്ടെന്ന് പറ..'
അത് കേട്ടപ്പോള്‍ എനിക്ക് അപകടം മണത്തു.
"സത്യം പറ ഏതാടാ ഈ പെണ്ണ്?
ഒളെന്തിനാ മുഖം കൂടി കാണിക്കാതെ കണ്ണ് മാത്രം കാട്ടി നിന്റെ പുറകെ കൂടിയിരിക്കുന്നത്?"
ഞാനും വിടാന്‍  ഭാവമില്ല അവനു മനസ്സിലായി.
"നീ നേരത്തെ കണ്ടില്ലേ  അവളാണ്  ഇത്.
ഞാന്‍ ഇന്നലെ ഹോസ്പിറ്റലില്‍ വന്നപ്പോള്‍ പരിജയപ്പെട്ടതാണ്.
നമ്മുടെ റൂമിന്റെ തൊട്ടടുത്ത റൂമിലെ രോഗിയുടെ ബന്ധുവാ.
ഇന്നലെ അവര്‍ക്ക് കൂട്ട് കിടക്കാന്‍ വന്നതാ... ..
അവള്‍ എന്തിനും റെഡിയാണ്......!"
തുടര്‍ന്ന് അവന്‍ അവളുടെ നാടും വീടും വീട്ടു പേരുമൊക്കെ പറഞ്ഞു ;പിന്നെ ഒരു അഭ്യര്‍ഥനയും,
"തിയെടരിനടുത്തുള്ള ആ ലോഡ്ജില്‍ എന്റെ ഒരു കൂട്ടുകാരനുണ്ട് നീ അവനോട് പോയി ഞങ്ങള്‍ വന്നിട്ടുണ്ടെന്ന് പറ ".
'ഞാന്‍ എന്താ നിന്റെ മാമാ പണി എടുക്കുന്നോനോ എനിക്ക് പറ്റില്ല.' ഞാന്‍ തറപ്പിച്ചു പറഞ്ഞു.
"എന്നാല്‍ നീ ലോഡ്ജിനു പുറത്തു ആളുണ്ടോയെന്നു നോക്ക്..... പ്ലീസ്".
'ഈ ജാതി പേടി ഉള്ളോനൊന്നും ഈ പണിക്കു നില്‍ക്കരുത് .. നീ നിന്റെ ആ കൂട്ടുകാരന് വിളിച്ചു ചോദിക്ക്....അല്ലാ ആരാ നിന്റെ യ കൂട്ടുകാരന്‍ ഞാന്‍ അറിയുമോ?
"അറിയും നമ്മുടെ നാട്ടുകാരനാണ് "
എന്നാല്‍ ഞാന്‍ അവനെ ഒന്ന് കണ്ടിട്ട് വരാം.
ഞാന്‍ ലോഡ്ജിലേക്ക് നടന്നു.
ആളെ കണ്ടതും ഞാന്‍ തിരിച്ചറിഞ്ഞു 
അവന്‍ എന്നെയും. 
എന്നെ കണ്ടപാടെ അവന്‍ പറഞ്ഞു.
"ലോഡ്ജിന്റെ മുതലാളി വന്നിട്ടുണ്ട് ....ഇപ്പോള്‍ പ്രശ്നമാ നീ  അവനോട് പറ."
'ഞാന്‍ പറയില്ല. ഞാന്‍, ആരാ ഈ 'പരസഹായി' എന്ന് അറിയാന്‍ വന്നതാ... 
അവന്‍ അവളെയും കൊണ്ട് പുറത്ത് നില്‍പ്പുണ്ട് നീ തന്നെ പറഞ്ഞോ'.
പിന്നെ അവന്‍ തന്നെ ഫോണില്‍ കൂടി കാര്യങ്ങള്‍ പറയുന്നത് കേട്ടു.
തിരിച്ചു വന്ന ഞാന്‍ കൂട്ടുകാരനെ കണ്ടില്ല...; അവളെയും.
മൊബൈലിലേക്ക് വിളിച്ചു
സ്വിച് ഓഫ് 
എന്ത് ചെയ്യും .....ബൈക്ക് ഓടിച്ചു വീട്ടില്‍ പോകാന്‍ മാത്രം എനിക്ക് ധൈര്യമില്ല.
ബൈക്ക് അവിടെ ഇട്ടിട്ടു പോയാല്‍ ....?.
'പരസഹായിയെ' താക്കോല്‍ ഏല്പിക്കാന്‍ ചെന്നപ്പോള്‍ അവനും പോയി ഊണ് കഴിക്കാന്‍...
പിന്നെ ഒന്നും ആലോചിച്ചില്ല മൊബൈല്‍ സ്വിച് ഓഫാക്കി തിയെടരില്‍ കളിച്ചിരുന്ന ഏതോ ഒരു തല്ലിപ്പൊളി പടത്തിനു  കയറി ഞാന്‍ .........
പടം വിട്ടു പുറത്തിറങ്ങിയപ്പോള്‍ 
പുറത്തുണ്ട് അവന്‍....
"എന്തിനാട പന്നീ മൊബൈല്‍ സ്വിച്ച് ഓഫ്‌ ചെയ്തിരിക്കുന്നത്?
ഞാന്‍ വന്നിട്ട് അര മണിക്കൂറായി.. പിന്നെ അകത്തു ബൈക് കണ്ടപ്പോള സമാധാനമായത്."
'എന്റെ മൊബൈലും സ്വിച്ച് ഓഫ്‌ ആകുമെന്ന് മനസ്സിലായില്ലേ..?
എവിടെയായിരുന്നു ഇത്രയും നേരം .?
എവിടെ അവള്‍ .. ആ പതിവ്രത? 
അതിനു അവന്‍ തന്ന മറുപടി എഴുതാന്‍ എനിക്ക് ഇനിയും മൂന്നു നാല് ബ്ലോഗ്‌ തികയുമോ എന്ന് സംശയമാണ്.
നിങ്ങളില്‍ പലര്‍ക്കും അത് അറിയാന്‍ താല്പര്യവുമുണ്ടാകും എന്ന്‍ എനിക്ക് നല്ലപോലെ അറിയാം. ക്ഷമിക്കുക.....ഏതോ ഒരു സിനിമയില്‍ ജഗദീഷ് പറഞ്ഞ പോലെ....... "സഗജനീകരിക്കുക".

 പിന്നീട് ഞാന്‍ യാദൃശ്ചികമായി പരിജയപ്പെട്ട ഒരു ആളോട്  ആ പെണ്ണിനെ കുറിച്ച അന്യോഷിച്ചു. അവരെ കുറിച്ചും, ആ വീട്ടുകാരെ കുറിച്ചും  നല്ലതേ അയാള്‍ക്ക് പറയാനുണ്ടായിരുന്നുള്ളൂ.......നല്ല കുടുംബം ...നല്ല തറവാട്.
അവളുടെ  വിവാഹം കഴിഞ്ഞതാണ്. 
ഒരു കുഞ്ഞുണ്ട് ....   ഭര്‍ത്താവ് പെട്ടന്ന് എന്തോ അസുഖത്തല്‍ മരണപ്പെട്ട ഒരു കഥയും അയാള്‍ പറഞ്ഞു......
എന്തായാലും,
ഭര്‍ത്താവ് മരിച്ച ഭാര്യമാര്‍ക്ക്  അഴിഞ്ഞാടാനും,
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ, 
നെറികെട്ട ജീവിതം നയിച്ച്‌ സമൂഹത്തില്‍ മുഖം മിനുക്കി നടക്കുന്നവര്‍ക്കും.
പര്‍ദ്ദ ഇന്നൊരു  മറയാണ്..... അനുഗ്രഹമാണ്....
എന്നാല്‍, 
പര്‍ദയുടെ പവിത്രത അറിയാത്ത ഇജ്ജാതി വര്‍ഗ്ഗങ്ങളുടെ,
കൊള്ളരുതായ്മകളിലൂടെയും ...
അനാവശ്യ വിവാദങ്ങളിലൂടെയും....,
ഇസ്ലാമിന്റെ മൂല്യങ്ങളെ മുറുകെപ്പിടിച്ചു ജീവിക്കുന്ന വിശ്വാസികള്‍ക്കും ... 
അവരുടെ പര്‍ദ്ദ ധരിച്ചു സ്കൂളില്‍ പോകുന്ന കുഞ്ഞുങ്ങള്‍ക്കും വരെ  പര്‍ദ്ദ ഇന്നൊരു  ഭാരമാകുകയാണ്..... 

വാല്‍കഷണം 
എന്റെ കൂട്ടുകാരനെ ഞാന്‍ ഒരിക്കലും ന്യായീകരിക്കുന്നില്ല.
എന്നാലും , ഒരൊറ്റ രാത്രിയിലെ ഏതാനും മിനുട്ടുകള്‍ക്കിടയിലെ പരിജയപ്പെടല്‍ കൊണ്ട് .....
...................................................ബാകി നിങ്ങള്‍ ഊഹിച്ചെടുത്തു പൂരിപ്പിക്കുമല്ലോ.