Thursday, February 14, 2013

18 ആകാശത്തിലെ പറവകള്‍ ......


(മുന്‍പ്  പ്രസിദ്ധീകരിച്ച എന്റെ ഒരു കുഞ്ഞു കഥ )


വല്ല്യു മ്മയെ  കുറിച്ച്  ഓര്‍ത്തപ്പോള്‍  ഷാനു മോന്റെ  കണ്ണുകള്‍  നിറഞ്ഞു തുളുമ്പി.
എന്നും  ഇമ്പമുള്ള പാട്ടുകള്‍ പാടി തരാറുള്ള വല്യുമ്മ . ആയിരത്തൊന്നു  രാവുകളിലെ സുല്‍ത്താന്മാരുടെ യും , ധീരരായ ഖലീഫ മാരുടെയും  കഥ കള്‍  പറഞ്ഞു തരാറുള്ള വല്യുമ്മ .
വല്ല്യുമ്മ യെ ഇന്ന് ആര്‍ ക്കും വേണ്ട.
ഉമ്മാക്ക് വേണ്ട 
മൂത്തുമ്മക്കു വേണ്ട 
മാമന്‍ മാര്‍ക്കും   വേണ്ട
അവര്‍ക്കൊക്കെ തിരക്കാണ്. ജീവിക്കാനുള്ള തിരക്ക്.
അതിനിടയില്വല്ല്യുമ്മ അവര്‍ക്കൊരു  ഭാരമാണ് . അത് കൊണ്ടാണല്ലോ  മൂത്ത മാമന്‍ വല്ല്യുംമയെ പറവ യില്‍  കൊണ്ടു പോയിടാന്‍ പറഞ്ഞത്. കുറച്ചു അകലെയുള്ള ഒരു വൃദ്ധ സദനത്തിന്റെ പേരാണ് പറവകള്‍  എന്ന് അവനു അറിയാമായിരുന്നു . അത് കൊണ്ടാണ്  അവനു കരച്ചില്വന്നതും...
അവന്‍  ഉമ്മയോട് ചോദിച്ചു ..
"ഉമ്മാ.. വല്ല്യുമ്മ പോയാല്‍  ഷാനു മോന്  ആരാ കഥകള്പറഞ്ഞു തരുക..?
പാട്ടുകള്പാടി തരുക...?
"കഥകളും പാട്ടുകളും ഒക്കെ ടി വി യിലും ഇല്ലേ....?"
ഉമ്മയുടെ മറുപടി ഷാനു മോനെ വല്ലാതെ വേദനിപ്പിച്ചു..
വല്ല്യുംമയെ  കൊണ്ട്  പോകാന്‍   മാമന്മാര്‍  കാറുമായി വന്നപ്പോള്‍  ഷാനു മോന്‍ പൊട്ടിക്കരഞ്ഞു.
അവനെ കെട്ടിപ്പിടിചു വല്ല്യുംമയും കരഞ്ഞു.
വല്ല്യുംമയെ കൊണ്ടുപോയിട്ടും ഷാനു മോന്റെ സങ്കടം തീര്ന്നില്ല.
കരഞ്ഞു തളര്‍ന്നു  അവന്‍  എപ്പോഴോ  ഉറങ്ങി പ്പോയി.
പിന്നീട് ഫോണ്ബെല്ലടിക്കുന്നത് കേട്ടാണ് അവനുണര്‍ന്നത് .
ആദ്യമൊന്നും അവനൊന്നും മനസ്സിലായില്ല 
പിന്നെ പതുക്കെ പതുക്കെ അവന്‍  അറിഞ്ഞു. വല്ല്യുംമയെ പറവകളില്കൊണ്ട് വിട്ടു വരുമ്പോള്‍  മാമാന്മ്മാര്‍  സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടിരിക്കുകയാണ് എന്ന് .
മാമാന്മ്മാര് ഹോസ്പിറ്റലില്‍  ആണെന്ന് ....!
അവന്‍  ഉമ്മയുടെ അടുത്തേക്ക്‌  നടന്നു.
കരഞ്ഞു തളര്ന്നു പടച്ചോനെ വിളിക്കുന്ന ഉമ്മയോട് അവന്‍ പറഞ്ഞു.
"ഉമ്മാ ..വല്ല്യുംമയുടെ കണ്ണ് നീരാ  പടച്ചോനു  ഇഷ്ടം".
ഉമ്മ തന്റെ മുഖ ത്തേക്ക്  നോക്കുന്നത് കണ്ടു അവന്‍ വീണ്ടും പറഞ്ഞു...
" അതെ ഉമ്മാ വല്ല്യുമ്മ കരഞ്ഞു പ്രാര്‍ഥിച്ചാല്‍ പടച്ചോന്‍ കേള്‍ക്കും ..മാമന്‍ മാര്‍ക്ക്  ഒരാപത്തും സംഭവിക്കില്ല...!"
ഉമ്മ പൊട്ടിക്കരഞ്ഞു അവനെ മാറോട്  അണച്ചു .
പിന്നെ കവിള്‍  തുടച്ചു എന്തോ തീരുമാനിച്ചു ഉറപ്പിച്ചപോലെ എണീറ്റ് അകത്തേക്ക് നടന്നു.
അപ്പോള്‍ ഷാനു മോന്റെ മനസ്സ് പറഞ്ഞു .
വല്ല്യുമ്മ വരും ..ഉമ്മ കൊണ്ട് വരും...
അവന്റെ കണ്ണുകള്‍ വീണ്ടും നിറഞ്ഞു സന്തോഷം കൊണ്ട്....